സീറ്റ് വിഭജനത്തിൽ തർക്കം; കോഴിക്കോട് ഡിസിസി ഓഫീസിൽ തമ്മിൽത്തല്ല്

കൂടിക്കാഴ്ചകൾക്ക് മുമ്പായി ഒരു കൂട്ടം സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു

Update: 2025-11-08 10:40 GMT

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസിൽ സീറ്റ്‌ വിഭജന ചർച്ചക്കിടെ തമ്മിൽത്തല്ല്. നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ചക്കിടെയാണ് വാക്കേറ്റം കയ്യാങ്കളിയിലെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തീരുമാനമാക്കുന്നതിനായി ഇന്ന് ഡിസിസി ഓഫീസിൽ പ്രവർത്തകർ യോ​ഗം കൂടിയിരുന്നു. യോ​ഗനിരീക്ഷകനായി മുൻ ജില്ലാ പഞ്ചായത്തം​ഗം ഹരിദാസനായിരുന്നു ചുമതലയുണ്ടായിരുന്നത്. കൂടിക്കാഴ്ചകൾക്ക് മുമ്പായി ഒരു കൂട്ടം സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രവർത്തകർ ഇരുചേരിയായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മത- സാമുദായിക ബാലൻസിങ് പരി​ഗണിച്ചില്ലെന്നും ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും പരാതി ഉയർന്നിരുന്നു.

കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഡിസിസി പ്രതികരിച്ചു. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News