ഡിജിറ്റൽ സർവകലാശാലയിൽ ഓഡിറ്റ് നടക്കുന്നില്ലെന്ന സതീശന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി

'ഓഡിറ്റ് നടത്താനായി സർവകലാശാല സിഎജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്'

Update: 2025-07-21 07:49 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ ഓഡിറ്റ് നടക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഡിറ്റ് നടത്താനായി സർവകലാശാല സിഎജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 -24 വർഷം വരെയുള്ള ഓഡിറ്റ് പൂർത്തിയായി. ഡിജിറ്റൽ സർവകലാശാലയുടെ പ്രഖ്യാപിത നയത്തിനും ചട്ടങ്ങൾക്കും വിധേയമായിട്ടാണ് കമ്പനി രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

I-GEIC എന്ന സ്ഥാപനത്തിന് മുൻകൂർ പണം കൈമാറി എന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. തട്ടിപ്പ് സ്ഥാപനം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. MeitY-യുടെ ഭരണാനുമതിയിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതിൻ്റെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരിച്ചത്. കേന്ദ്ര സർക്കാരിൻ്റെ ഇലക്ട്രോണിക്സ് മന്ത്രാലയമാണ് മൈറ്റി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News