മുഖ്യമന്ത്രി നുണയൻ, ഹമാസ് നേതാവിനെ കേരളത്തിൽ പ്രസംഗം നടത്താൻ അനുവദിച്ചു: രാജീവ് ചന്ദ്രശേഖർ

''കൊച്ചിയില്‍ ബോംബ് പൊട്ടിയപ്പോള്‍ പിണറായി ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു''

Update: 2023-10-30 09:59 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നുണയനെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് താൻ ഒരു സമുദായത്തെയും പരമാർശിച്ചിട്ടില്ല. ഹമാസ് നേതാവിനെ വിദ്വേഷ പ്രസംഗം നടത്താൻ പിണറായി വിജയൻ അനുവദിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

''കഴിവുകേടും അഴിമതിയും മറയ്ക്കാന്‍ ‍ ദുരാരോപണം നടത്തുന്നു. എന്നെ വര്‍ഗീയവാദിയെന്ന് വിളിക്കുന്ന മുഖ്യമന്ത്രി നുണയനാണ്. ജനങ്ങളെ സംരക്ഷിക്കാനാവുന്നില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് ഒഴിയണം. മൗലികവാദത്തോട് കേരളത്തില്‍ മൃദുസമീപനമാണ്. കൊച്ചിയില്‍ ബോംബ് പൊട്ടിയപ്പോള്‍ പിണറായി ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു-ചന്ദ്രശേഖര്‍ വ്യക്തമാക്കി. 

Advertising
Advertising

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്ത് എത്തിയിരുന്നു. വർഗീയ വീക്ഷണത്തോടെ ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയെന്നും വിഷാംശമുള്ളവർ വിഷം ചീറ്റിക്കൊണ്ടിരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത്. 


Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News