'ഏകാധിപതിയെ പോലെ പെരുമാറുന്നു'; സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം
ആഭ്യന്തര-വനം വകുപ്പുകൾ സർക്കാരിന്റെ ശോഭ കെടുത്തുന്നതെന്നും വിമർശനം
Update: 2025-07-25 02:03 GMT
കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ കുറ്റപ്പെടുത്തൽ. തമ്മിൽ ഭേദം റവന്യു വകുപ്പാണെന്നും ആഭ്യന്തരം,വനം വകുപ്പുകൾ സർക്കാരിൻ്റെ ശോഭ കെടുത്തുന്നുവെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു.
അതേസമയം, ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഇന്നും തുടരും. ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. 26 ന് വൈകിട്ട് റെഡ് സേനാ പരേഡും പൊതുസമ്മേളനവും ഉണ്ടാകും. സെപ്റ്റംബർ 21 മുതൽ 25 വരെ പഞ്ചാബിലെ ചണ്ഡിഗഡിൽ നടക്കുന്ന സി.പി.ഐ 25-ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത്.