മുഖ്യമന്ത്രി ഇന്ന് മോദിയെ കാണും; വയനാട് പാക്കേജടക്കം ചർച്ചയാകും

ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നലെ പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

Update: 2025-10-10 02:15 GMT
Editor : ലിസി. പി | By : Web Desk

File Photo

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സമയം തേടിയിട്ടുണ്ട്. വയനാട് പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കും.

ഇന്നലെ, ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.മാവോയിസ്റ്റ് ബാധിത മേഖലകളിൽ നിന്ന് കണ്ണൂർ, വയനാട് ജില്ലയിലെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലെ ആഭ്യന്തര സുരക്ഷ, സ്ത്രീ സുരക്ഷ, തീരദേശ സുരക്ഷ അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി മുഖ്യമന്ത്രി പറഞ്ഞു. കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടത്.സാധാരണ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറുള്ളത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News