സിപിഎം എറണാകുളം ജില്ലാസമ്മേളനത്തിൽ നിന്ന് ജില്ലാ കമ്മറ്റി അംഗം പി.എൻ ബാലകൃഷ്ണൻ ഇറങ്ങിപ്പോയി

ഇറങ്ങിപോയിട്ടില്ലെന്ന് ജില്ല സെക്രട്ടറി സി.എൻ മോഹനൻ

Update: 2021-12-16 08:07 GMT
Editor : ലിസി. പി | By : Web Desk

പുതിയ ജില്ല കമ്മിറ്റിയിൽ നിന്നൊഴിവാക്കിയതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മറ്റി അംഗം പി.എൻ ബാലകൃഷ്ണൻ ഇറങ്ങിപോയി. സിപിഎം എറണാകുളം ജില്ലാസമ്മേളനത്തിലായിരുന്നു പ്രതിഷേധം.

കോടിയേരി ബാലകൃഷ്ണൻ ഇരുന്ന വേദിയിയിലെത്തി പ്രതിഷേധം അറിയിച്ചാണ് ബാലകൃഷ്ണൻ ഇറങ്ങിപോയത്. സി എൻ മോഹനൻ വീണ്ടും എറണാകുളം ജില്ലാ സെക്രട്ടറിയായി തുടരും. പുതിയ 46 അംഗ  പാനലിനെ സമ്മേളനം അംഗീകരിച്ചു. അതേ സമയം ബാലകൃഷ്ണൻ പ്രതിഷേധിച്ച് ഇറങ്ങിപോയിട്ടില്ലെന്ന് ജില്ല സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. കമ്മിറ്റിയിൽ നിന്ന് ആളുകൾ ഒഴിവാകുന്നത് സ്വാഭാവികമാണ്. അല്ലെങ്കിൽ പുതിയ ആളുകൾക്ക് അവസരം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News