തൃശൂരിൽ‌ വെളിച്ചെണ്ണ മില്ലിന് തീപ്പിടിച്ചു; കത്തി നശിച്ച് യന്ത്രങ്ങൾ

നാല് ടണ്ണോളം വെളിച്ചെണ്ണ സൂക്ഷിച്ചിരുന്ന ഇടത്താണ് തീപ്പിടിത്തമുണ്ടായത്.

Update: 2023-01-01 09:04 GMT

തൃശൂർ: ഇരിങ്ങാലക്കുടയിൽ വെളിച്ചെണ്ണ മില്ലിന് തീപ്പിടിച്ചു. കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിനാണ് തീപ്പിടിച്ചത്‌. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണക്കാനായത്.

രാത്രി 12ന് ശേഷമാണ് സംഭവം. നാല് ടണ്ണോളം വെളിച്ചെണ്ണ സൂക്ഷിച്ചിരുന്ന ഇടത്താണ് തീപ്പിടിത്തമുണ്ടായത്. രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞ് തൊഴിലാളികൾ മടങ്ങിയ ശേഷമാണു അപകടം.

തീപ്പിടിത്തത്തിൽ യന്ത്രങ്ങൾ പൂർണമായും കത്തി നശിച്ചു. കൊപ്ര സംഭരണ ശാലയിലേക്കും സമീപത്തെ പലഹാര നിർമാണ യൂണിറ്റിലേക്കും തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Advertising
Advertising

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂർണമായും തീയണച്ചത്. കെട്ടിടത്തിനും വൻ നാശനഷ്ടമുണ്ടായി. അതേസമയം, അപകട കാരണം വ്യക്തമല്ല.

Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News