മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ കലക്ടറുടെ നിർദേശം; പ്രതിഷേധവുമായി യുഡിഎഫ്

പ്രതിഷേധം കനത്തതോടെ സ്ട്രോങ്ങ് റൂമുകൾ തുറക്കാനുള്ള തീരുമാനം കലക്ടർ പിൻവലിക്കുകയും നിലവിലെ സ്ഥിതി തുടരാൻ നിർദേശിക്കുകയും ചെയ്തു

Update: 2026-04-11 14:47 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയതായി യുഡിഎഫ് ചെയർമാൻ അബ്ദുൽ മജീദ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് യുഡിഎഫ് നേതൃത്വം ഉടൻ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.

ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിൽ നിന്ന് പുറത്തേക്ക് മാറ്റാനാണ് കലക്ടർ നിർദേശം നൽകിയതെന്നാണ് ലഭ്യമാകുന്ന വിവരം. സാധാരണഗതിയിൽ വോട്ടെണ്ണൽ ദിവസം രാവിലെ മാത്രം തുറക്കേണ്ട സ്ട്രോങ്ങ് റൂമുകൾ ഇപ്പോൾ തുറക്കുന്നത് ദുരൂഹമാണെന്ന് യുഡിഎഫ് ആരോപിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുമെന്ന ആശങ്ക രാഷ്ട്രീയ കക്ഷികൾ പങ്കുവെച്ചു.

Advertising
Advertising

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ ഇടപെടൽ ഇതിലുണ്ടോ എന്ന് സംശയിക്കുന്നതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച യുഡിഎഫ്, കലക്ടറുടെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ സ്ട്രോങ്ങ് റൂമുകൾ തുറക്കാനുള്ള തീരുമാനം കലക്ടർ പിൻവലിക്കുകയും നിലവിലെ സ്ഥിതി തുടരാൻ നിർദേശിക്കുകയും ചെയ്തു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News