സ്ട്രോങ് റൂമുകളില്‍ സ്ഥാനാർഥികളുടെ പ്രതിനിധികള്‍ക്കും കാവല്‍ നിൽകക്കാൻ അനുമതി നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സ്ട്രോങ് റൂമിന് അകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും അവർക്ക് ലഭ്യമാക്കും

Update: 2026-04-11 14:09 GMT

കോഴിക്കോട്: വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷാ ചുമതലയിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും പങ്കുചേരാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനായി ഓരോ സ്ഥാനാർഥിക്കും തങ്ങളുടെ പ്രതിനിധികളെ നിയോഗിക്കാവുന്നതാണ്. ഇതുസംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനാർഥികൾക്ക് കൈമാറി.

സ്ട്രോങ് റൂമുകളുടെ ആദ്യ സുരക്ഷാ വലയത്തിന് പുറത്തായിരിക്കും സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് കാവൽ നിൽക്കാൻ അനുവാദമുണ്ടാകുക. സ്ട്രോങ് റൂമിന് അകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും അവർക്ക് ലഭ്യമാക്കും. 24 മണിക്കൂറും ഈ ദൃശ്യങ്ങൾ നിരീക്ഷിക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും.

കൂടാതെ, സ്ട്രോങ് റൂമുകൾക്ക് സമീപം തന്നെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് ആവശ്യമായ താമസ സൗകര്യങ്ങൾ ഏർപ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനും വോട്ടിങ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News