ശോഭ സുരേന്ദ്രന്റെ ഭീഷണി വിവാദം: ബിജെപി ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിന് സസ്പെൻഷൻ

തുടർച്ചയായി അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇവരെ പുറത്താക്കിയത്

Update: 2026-04-11 15:33 GMT

ആലപ്പുഴ: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിച്ച ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിനെ ബിജെപി സസ്‌പെൻഡ് ചെയ്തു. തുടർച്ചയായി അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇവരെ പുറത്താക്കിയത്.

ശോഭ സുരേന്ദ്രനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് പിന്നാലെ ബിന്ദുവിനെ ശോഭ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി ആരോപണമുയർന്നിരുന്നു. ഈ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.

ശോഭ സുരേന്ദ്രൻ രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്നത് ഓഡിയോയിൽ വ്യക്തമാണെങ്കിലും, പാർട്ടിക്കെതിരെയും സ്ഥാനാർഥിക്കെതിരെയും പരസ്യ പ്രതികരണം നടത്തിയത് അച്ചടക്ക ലംഘനമായി കണ്ടാണ് ബിന്ദുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. മുൻ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ബിന്ദു വിനയകുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ് സസ്‌പെൻഡ് ചെയ്തത്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News