കോളേജ് ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വർക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

ബുധനാഴ്ച വൈകിട്ട് ആറരയോടെ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലാണ് അപകടം

Update: 2025-11-27 16:07 GMT

തിരുവനന്തപുരം: ചെങ്ങന്നൂരിൽ കോളേജ് ബസ് നന്നാക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ വർക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരിയിലുള്ള വർക്‌ഷോപ്പിൽ നിന്നെത്തിയെ കുഞ്ഞുമോനാണ് പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലാണ് അപകടം. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ ചില ഭാഗങ്ങൾ നന്നാക്കാനായി അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം ഇന്നലെ തിരികെ സ്ഥാപിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News