'കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎംശ്രീകുട്ടികൾക്കായി കാത്തിരിക്കുന്നു'; പിഎംശ്രീ പദ്ധതി ഒപ്പിട്ട സർക്കാറിനെ വിമർശിച്ച് സാറാ ജോസഫ്

പിഎംശ്രീയിൽ ഒപ്പിട്ടതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി ഇടത് വിദ്യാർത്ഥി-യുവജന സംഘടനകളും രംഗത്തുവന്നിരുന്നു

Update: 2025-10-24 03:22 GMT

കോഴിക്കോട്: പിഎംശ്രീയിൽ ഒപ്പുവെച്ച സർക്കാർ നടപടിയെ വിമർശിച്ച് എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് സാറാ ജോസഫ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. 'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎംശ്രീകുട്ടികൾക്കായി' എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ വിവിധയിടങ്ങളിൽ നിന്നുള്ള വിമർശനം തുടരുകയാണ്. പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിനെതിരെ സിപിഐ ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധത്തിലാണ്. ഒപ്പിട്ടതിന് പിന്നാലെ സർക്കാർ നിലപാടിനെ വിമർശിച്ച് ഇടത് വിദ്യാർത്ഥി-യുവജന സംഘടനകളും രംഗത്തുവന്നിരുന്നു.

Advertising
Advertising

പിഎംശ്രീയിൽ സംസ്ഥാനം ഒപ്പുവെച്ചതോടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പിലാക്കേണ്ടിവരും. ഇതിനൊപ്പം പി.എം ശ്രി സ്‌കൂൾ എന്ന ബോർഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്‌കൂളിൽ സ്ഥാപിക്കണം. ഇതിൽ ബ്രാൻഡിങ്ങിനോടും ദേശീയ വിദ്യാഭ്യാസ നയത്തിനോടുമാണ് സംസ്ഥാന സർക്കാരിന്റെ എതിർപ്പുണ്ടായിരുന്നത്. അതിനിടെയാണ് കേന്ദ്രസർക്കാർ തടഞ്ഞുവെച്ച ഫണ്ടിന്റെ പേര് പറഞ്ഞ് പിഎംശ്രീ പദ്ധതിയിൽ വിദ്യാഭ്യാസവകുപ്പ് ഒപ്പുവെച്ചത്. ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് അജണ്ടയാണെന്നാണ് മുമ്പ് സിപിഎമ്മും സിപിഐയും നിലപാട് എടുത്തിരുന്നത്.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News