48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ തിരിച്ചുവിളിക്കും; സിഎം വിത്ത് മീ പരിപാടിയ്ക്ക് തുടക്കം

''ഉദ്യോഗസ്ഥർക്ക് പരിഹരിക്കാൻ ഉള്ളവ അങ്ങനെയും മന്ത്രിമാർക്ക് പരിഹരിക്കാൻ ഉള്ളത് അങ്ങനെയും കൈകാര്യം ചെയ്യും''

Update: 2025-09-30 01:08 GMT

Photo- Pinarayi Vijayan FB Page

തിരുവനന്തപുരം: സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള വിനിമയങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിന്  'സി എം വിത്ത് മി', അഥവാ, 'മുഖ്യമന്ത്രി എന്നോടൊപ്പം' പദ്ധതിയ്ക്ക് തുടക്കമായി.

ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ കവിഞ്ഞ് സർക്കാരിന് ഒന്നുമില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഒരു കാര്യം /പരാതി അറിയിച്ചാൽ അത് റെക്കോർഡ് ചെയ്യപ്പെടുന്നതിനൊപ്പം 48 മണിക്കൂറിനുള്ളിൽ തിരിച്ചു വിളിച്ചിരിക്കും. സ്വീകരിക്കാൻ കഴിയുന്ന നടപടികളും അറിയിക്കും. നടപടി സ്വീകരിക്കാൻ കഴിയാത്തവയാണെങ്കിൽ അത് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Advertising
Advertising

ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുമേൽ സമയബന്ധിതമായി നടപടിയെടുക്കുന്ന, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കുന്ന ഇത്തരമൊരു സംവിധാനം രാജ്യത്ത് തന്നെ ആദ്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ട്രോൾ ഫ്രീ നമ്പർ : 1800 425 6789

മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്കു നേരിട്ടു സംസാരിക്കാൻ അവസരമൊരുക്കുന്നതാണ് 'സി എം വിത്ത് മീ പരിപാടി.  തിരുവനന്തപുരം വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസ് ഏറ്റെടുത്ത സ്ഥലത്താണ് സെന്റർ പ്രവർത്തിക്കുന്നത്. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിനാണ് നടത്തിപ്പ് ചുമതല. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News