സ്‌കൂളിൽ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബർക്ക് എതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്
മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശ പ്രകാരമാണ് പരാതി.
Update: 2025-02-12 15:02 GMT
തിരുവനന്തപുരം: സ്‌കൂളിൽ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബർക്ക് എതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശ പ്രകാരമാണ് പരാതി. മാർച്ചിൽ പരീക്ഷ തുടങ്ങുന്നതിനാൽ സ്‌കൂളിൽ പോകേണ്ടതില്ല എന്നായിരുന്നു ആഹ്വാനം.
രണ്ടാഴ്ച മുമ്പാണ് ഇത്തരത്തിൽ ഒരു വീഡിയോ 'എജ്യുപോർട്ട്' എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്. ഇനി കുറഞ്ഞ പ്രവൃത്തിദിനങ്ങൾ മാത്രമേ ഉള്ളൂ എന്നും സ്‌കൂളിൽ പോകേണ്ടതില്ല എന്നുമായിരുന്നു യൂട്യൂബറുടെ വാക്കുകൾ. വീഡിയോ വൻ തോതിൽ പ്രചരിച്ചതോടെയാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.