മാസപ്പടിക്കേസിൽ എസ്എഫ്‌ഐഒക്ക് തിരിച്ചടി; കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ഡൽഹി ഹൈക്കോടതി

കേസ് വീണ്ടും ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു

Update: 2025-05-28 07:54 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒക്ക് തിരിച്ചടി.  കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എസ്എഫ്ഐഒ പാലിച്ചില്ലെന്ന് ഡൽഹി ഹൈക്കോടതി കുറ്റപ്പെടുത്തി. കുറ്റപത്രം നൽകില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ് ചോദിച്ചു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു.

എസ്എഫ്ഐഒക്ക് കേസ് അന്വേഷിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ ഫയൽ ചെയ്ത ഹരജിയിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി.വീണ ഉടമയായ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍ മാസപ്പടി കേസിലാണ് ഡൽഹി ഹൈക്കോടതിയിൽ നിന്നും അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒയ്ക്ക് തിരിച്ചടിയുണ്ടായത്.

Advertising
Advertising

ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദ് ആണ് ആദ്യം കേസ് കേട്ടിരുന്നത്. ആദായനികുതിവകുപ്പിൻ്റെ തർക്കപരിഹാര ട്രിബ്യൂണൽ തീർപ്പ്കൽപ്പിച്ചകേസിൽ എസ്എഫ്ഐഒക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നും എഫ്ഐആര്‍ റദ്ദാക്കണം എന്നുമായിരുന്നു സിഎംആര്‍എല്ലിൻ്റെ ആവശ്യം. എഫ്ഐആര്‍ റദ്ദാക്കിയില്ലെങ്കിലും കുറ്റപത്രം കോടതിയുടെ അനുമതി ഇല്ലാതെസമർപ്പിക്കരുതെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യപ്രസാദ് പറഞ്ഞിരുന്നു.ഈ ആവശ്യം അംഗീകരിക്കാമെന്ന് വാക്കാൽ കേന്ദ്രം ഉറപ്പ് നൽകിയിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News