എസ്എഫ്‌ഐക്കെതിരെ പരാതി നൽകി കണ്ണൂർ സർവകലാശാല
എസ്എഫ്‌ഐ മാർച്ചിനിടെ സർവകലാശാലയുടെ വസ്തുവകകൾ നശിപ്പിച്ചെന്നാണ് രജിസ്ട്രാറുടെ പരാതി
Update: 2025-07-08 14:55 GMT
കണ്ണൂർ: എസ്എഫ്‌ഐക്കെതിരെ കണ്ണൂർ സർവകലാശാല രജിസ്ട്രാർ പൊലീസിൽ പരാതി നൽകി. എസ്എഫ്‌ഐ മാർച്ചിനിടെ സർവകലാശാലാ വസ്തുവകകൾ നശിപ്പിച്ചെന്ന് ആരോപിച്ചാണ് പരാതി. 25000 രൂപയുടെ നാശനഷ്ടമുണ്ടായെന്ന് പരാതിയിൽ പറയുന്നു.
സംസ്ഥാനത്തെ സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമമെന്നാരോപിച്ച് സംസ്ഥാനത്തെ നാലു സർവകലാശാലകളിലേക്ക് എസ്എഫ്‌ഐ മാർച്ച് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയിൽ നടന്ന മാർച്ചിനെതിരെയാണ് രജിസ്ട്രാർ പരാതി നൽകിയത്.
watch video: