വർക്കലയിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിക്ക് മർദനമേറ്റതായി പരാതി

ബീച്ചിൽ വാട്ടർ സ്പോർട്സ് നടത്തുന്ന ജീവനക്കാരാണ് മർദിച്ചത്

Update: 2025-10-04 07:47 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | MediaOne

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിനോദസഞ്ചാരിക്ക് മർദനമേറ്റതായി പരാതി. ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ഗ്രീക്ക് സ്വദേശിയായ റോബർട്ടിനാണ് മർദനമേറ്റത്. ബീച്ചിൽ വാട്ടർ സ്പോർട്സ് നടത്തുന്ന ജീവനക്കാരാണ് മർദിച്ചത്.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് റോബർട്ട് എന്ന് പൊലീസ് അറിയിച്ചു. കടലിൽ ഇറങ്ങരുതെന്ന് വാട്ടർ സ്പോർട്സ് തൊഴിലാളികൾ അറിയിച്ചതിനെ തുടന്നുണ്ടായ വാക്കു തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വർക്കലയിൽ കടൽക്ഷോഭം തുടരുകയാണ്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News