പത്തനംതിട്ടയില്‍ മരിച്ചയാളുടെ പേരില്‍ വോട്ട് ചെയ്‌തെന്ന് പരാതി; മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

ബിഎല്‍ഒ അമ്പിളി, പോളിംങ് ഓഫീസര്‍മാരായ ദീപ, കലാതോമസ് എന്നിവരെയാണ് അന്വേഷണ വിധേയമായി ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

Update: 2024-04-21 14:31 GMT
Advertising

പത്തനംതിട്ട: പത്തനംതിട്ടയില്‍ മരിച്ചയാളുടെ പേരില്‍ വോട്ട് ചെയ്‌തെന്ന് പരാതി. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ജില്ലാ കലക്ടര്‍ നടപടിയെടുത്തു. ബിഎല്‍ഒ അമ്പിളി, പോളിംങ് ഓഫീസര്‍മാരായ ദീപ, കലാതോമസ് എന്നിവരെയാണ് അന്വേഷണ വിധേയമായി ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

വാഴയില്‍ വടക്കേചരുവില്‍ വീട്ടില്‍ അന്നമ്മയുടെ വോട്ട് രേഖപ്പെടുത്തി എന്നാണ് പരാതി. അന്നമ്മ ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. ഇവരുടെ മരുമകളുടെ പേരും അന്നമ്മ എന്നുതന്നെയാണ്. ഇതിനെ മുതലെടുത്ത് മരിച്ച അന്നമ്മയുടെ വോട്ട് മരുമകള്‍ ചെയ്തു എന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായത്.

സംഭവത്തില്‍ ക്രമ നമ്പര്‍ അടയാളപ്പെടുത്തുന്നതില്‍ തനിക്ക് പിഴവ് സംഭവിച്ചതായി ബിഎല്‍ഒ പറഞ്ഞു. അതേസമയം തന്റെ വോട്ടാണ് എന്നു ധരിച്ചാണ് വോട്ട് ചെയ്തതെന്ന് അന്നമ്മയും ഭര്‍ത്താവും പറഞ്ഞു.വിശദമായ അന്വേഷണത്തിനു ശേഷം കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News