'കാലുമാറി ശസ്ത്രക്രിയ നടത്തി'; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി രോഗി

തെറ്റ് പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ

Update: 2023-02-22 14:53 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് ആരോപണം. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ ചെയ്തതായാണ് കോഴിക്കോട് കക്കോടി സ്വദേശി സജ്‌നയുടെ ആരോപണം.

ഒരു വർഷത്തിലധികമായി സജ്‌ന ഈ ആശുപത്രിയിൽ ചികിത്സ നടത്തുന്നുണ്ട്.  ഇടതുകാലിന് പകരം  വലതുകാൽ ശസ്ത്രക്രിയ ആ നടത്തുകയായിരുന്നു എന്നാണ്  രോഗിയുടെ പരാതി.തെറ്റ് പറ്റിയതായി ആശുപത്രി അധികൃതർ സമ്മതിച്ചെന്നും സജ്ന മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാൽ രണ്ട് കാലുകൾക്കും ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നുവെന്നും തെറ്റ് പറ്റിയിട്ടില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. വലതുകാലിന് ശസ്ത്രക്രിയ നടത്തിയത് രോഗിയുടെ അസുഖം ഭേദമാക്കാൻ വേണ്ടി തന്നെയാണ്. രണ്ട് കാലിനും പരിക്കേറ്റിട്ടുണ്ട്. അതിൽ ചികിത്സയും ഓപ്പറേഷനും വേണമെന്ന് നേരത്തെ തന്നെ നിർദേശിക്കുകയും ചെയ്തിരുന്നു. അത് പ്രകാരമുള്ള ഓപ്പറേഷൻ മാത്രമാണ് ഇപ്പോൾ ആ വലതുകാലിൽ നടത്തിയിട്ടുള്ളത്. അല്ലാതെ കാലുമാറി ശസ്ത്രക്രിയ നടത്തിയതല്ല എന്നാണ് ഇപ്പോൾ ആശുപത്രി അധികൃതർ വിശദീകരിക്കുകയും ചെയ്തിരിക്കുന്നത്.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News