കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫീസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് പരാതി

യു.ഡി.എഫ് കലക്ടർക്ക് പരാതി നൽകി

Update: 2024-04-05 03:46 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫീസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് യു.ഡി.എഫിന്റെ പരാതി.കോഴിക്കോട് സൗത്ത് നാലാം ബൂത്ത്  ബി.എല്‍.ഒ  ലത മോഹനനെതിരെയാണ് കലക്ടർക്ക് പരാതി നൽകിയത്.

എല്‍.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന് വേണ്ടി പ്രവർത്തിച്ചെന്ന് കാണിച്ച് യു.ഡി.എഫ് പരാതി നൽകി. ബൂത്ത് ലെവൽ ഓഫീസർമാർ രാഷ്ട്രീയ പരിപാടികളുമായി ബന്ധപ്പെടുകയോ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെയോ ഭാഗമാകാനോ പാടില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചുകൊണ്ടാണ് ലത വീടുകൾ കയറി വോട്ട് ചോദിച്ചെന്നാണ് യു.ഡി.എഫിന്റെ പരാതി.

Advertising
Advertising

വോട്ട് ചോദിക്കുന്നതിന്റെ വീഡിയോയും ഉൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ബി.എൽ.എ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News