യുവാവിന്റെ ചെവി കടിച്ചുപറിച്ചതായി പരാതി

കാട്ടാക്കട സ്വദേശി ജയകൃഷ്ണനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.

Update: 2024-04-02 11:06 GMT
Advertising

തിരുവനന്തപുരം: യുവാവിന്റെ ചെവി കടിച്ചുപറിച്ചതായി പരാതി. കാട്ടാക്കട സ്വദേശി ജയകൃഷ്ണനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ബൈക്ക് തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. ചെവിയിൽ പതിനഞ്ചോളം തുന്നലുകളുണ്ട്. അക്രമികളെ നേരത്തെ പരിചയമില്ലെന്നാണ് ജയകൃഷ്ണൻ പറയുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ഇന്നലെ വൈകീട്ട് മാതാവിന്റെ കേടുവന്ന സ്‌കൂട്ടർ നന്നാക്കാൻ കൊടുത്ത് കൂട്ടുകാരന്റെ ബൈക്കിൽ മടങ്ങിവരുമ്പോഴായിരുന്നു അഞ്ചംഗ സംഘം തടഞ്ഞുനിർത്തിയത്. ചവിട്ടിവീഴ്ത്തിയ അക്രമികളിൽ ഒരാൾ ജയകൃഷ്ണന്റെ ദേഹത്ത് കയറിയിരുന്ന് ചെവി കടിച്ചുപറിക്കുകയായിരുന്നു. ചെവിയുടെ ഒരറ്റം മാത്രമാണ് മുറിയാതെ ബാക്കിയുള്ളത്. പൂർണമായും പഴയ രീതിയിലേക്ക് മാറ്റാൻ കഴിയുമോ എന്ന് പറയാനാവില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞത്. ജയകൃഷ്ണനും സുഹൃത്തും യാത്ര ചെയ്ത ബൈക്കും അക്രമികൾ നശിപ്പിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News