എറണാകുളം ജില്ലാശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്ന് വീണു; ആളപായമില്ല

കെട്ടിടത്തിന്റെ കലാപഴക്കമാണ് അപകടകാരണമെന്നാണ് നിഗമനം

Update: 2025-03-09 14:33 GMT

എറണാകുളം: എറണാകുളം ജില്ല ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്ന് വീണു. ജില്ലാ ആശുപത്രിയിലെ ഗൈനക് വാർഡിലാണ് അപകടം. ആളപായമില്ല.

ജില്ലാശുപത്രിയിലെ പഴയ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ദിവസങ്ങൾ പ്രായമുള്ള കുട്ടികളും കുടുംബങ്ങളുമാണ് വാർഡിലുണ്ടായിരുന്നത്. അപകടസമയത്ത് എട്ട് കുട്ടികളും അവരുടെ കുടുംബങ്ങളും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കഷ്ണം താഴേക്ക് വീഴുകയായിരുന്നു. വീണ സ്ഥലത്ത് ആളുകളുണ്ടായില്ലെങ്കിലും സമീപമുള്ള ബെഡുകളിൽ ആളുകളുണ്ടായിരുന്നു. പരിഭ്രാന്തരായ ആളുകളെ ഉടൻ തന്നെ അപകട സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.

കെട്ടിടത്തിന്റെ കലാപഴക്കമാണ് അപകടകാരണമെന്നാണ് നിഗമനം.

വാർത്ത കാണാം: 

Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News