Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കണ്ണൂര്‍: വളപട്ടണം റെയില്‍വേസ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ്. ഇന്ന് പുലര്‍ച്ചെ കോച്ചുവേളി-ഭാവ്‌നഗര്‍ എക്‌സ്പ്രസ്സ് കടന്നുപോകുന്ന സമയത്താണ് സ്ലാബ് കണ്ടെത്തിയത്. റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ലാബ് റെയില്‍ വേ ട്രാക്കില്‍ മനപൂര്‍വം കൊണ്ടുവെച്ചതാണ് എന്നാണ് കണ്ടെത്തല്‍. വലിയ സ്ലാബിന്റെ കഷ്ണമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. സ്ലാബിന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയതായാണ് സംശയിക്കുന്നത്. നേരത്തെയും റെയില്‍ വേ ട്രാക്കില്‍ കല്ലും, കമ്പും വെച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സ്ലാബ് വെച്ചത് കണ്ടെത്തിയത്.