'ദുരിതബാധിതരെ സർക്കാർ അവഗണിക്കുന്നു'; കോഴിക്കോട് വിലങ്ങാട് കോൺഗ്രസ്, ബിജെപി ഹർത്താൽ തുടങ്ങി
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ
Update: 2025-05-29 02:00 GMT
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഇന്ന് കോൺഗ്രസും ബിജെപിയും ഹർത്താൽ നടത്തും.രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
വിലങ്ങാട് ദുരന്തത്തിൽ ദുരിതബാധിതർക്ക് വേണ്ട സഹായം കിട്ടിയില്ലെന്നും ദുരന്തബാധിതരുടെ പട്ടികയിൽ നിന്നും ഒട്ടേറെ പേരെ പുറത്താക്കിയെന്നും ഉൾപ്പെടെ ആരോപിച്ചാണ് ഹർത്താൽ. ഇന്നലെ വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷമുണ്ടായിരുന്നു.