ഉമ്മൻചാണ്ടിയുടെ 80-ാം പിറന്നാൾ സാന്ത്വനദിനമായി ആചരിച്ച് കോണ്‍ഗ്രസ്

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പേരിൽ 'ഒ.സി ആശ്രയ സന്നദ്ധ സേന' എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം തുടങ്ങി

Update: 2023-11-01 01:57 GMT

ഉമ്മന്‍ചാണ്ടിയുടെ പിറന്നാളാഘോഷത്തില്‍ നിന്ന്

കോട്ടയം: ഉമ്മൻചാണ്ടിയുടെ 80-ാം പിറന്നാൾ സാന്ത്വനദിനമായി ആചരിച്ച് പാർട്ടി പ്രവർത്തകർ . പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പേരിൽ 'ഒ.സി ആശ്രയ സന്നദ്ധ സേന' എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം തുടങ്ങി. മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി പ്രവർത്തനോദ്ഘാടനം നടത്തി.

ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് മരണമില്ല. പ്രിയ നേതാവിന്റെ 80-ാം ജന്മദിനം ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം അടക്ക വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കോൺഗ്രസ് പ്രവർത്തകർ ആചരിച്ചു. മകൻ ചാണ്ടി എംഎൽഎയുടെ നേതൃത്വത്തിൽ ഒസി ആശ്രയ സന്നദ്ധ സേന എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണ യോഗത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സമകാലികനും മുതിർന്ന കോൺഗ്രസ് നേതാവുമായ വയലാർ രവി ഉമ്മൻചാണ്ടിയുടെ ഓർമകളിൽ വിങ്ങി.

ദീപങ്ങൾ തെളിയിച്ച് നേതാവിന്‍റെ ഓർമ്മകൾക്ക് പ്രവർത്തകർ പങ്കുവെച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എ.ൽഎ ,കെ.സി ജോസഫ്, ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് എന്നിവരുടെ അടക്കം നിരവധി നേതാക്കൾ ചടങ്ങിൽ എത്തിയിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News