ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് മടങ്ങവെ വാഹനാപകടം: കോണ്‍ഗ്രസ് പ്രവർത്തകൻ മരിച്ചു

തിരുവനന്തപുരത്തിന് നിന്ന് മടങ്ങവെ റാന്നിയിൽവെച്ച് ഇന്ന് പുലർച്ചെയായിരുന്നു അപകടം.

Update: 2023-07-19 12:42 GMT

കെ.വൈ.വർഗീസ് 

Advertising

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് മടങ്ങവെ കോണ്‍ഗ്രസ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ഇടുക്കി കുമളി സ്വദേശി കെ.വൈ.വർഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്തിന് നിന്ന് മടങ്ങവെ റാന്നിയിൽവെച്ച് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിലാണ് വർഗീസിന് പരിക്കേറ്റത്. 

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴ് മണിക്കാണ് പുതുപ്പള്ളി ഹൗസിൽ നിന്ന് പുറപ്പെട്ടത്. ജനനേതാവിന് വിട നൽകാൻ കനത്ത മഴ പോലും വകവെക്കാതെ ആയിരങ്ങളാണ് വഴിനീളെ കാത്തിരിക്കുന്നത്.

ഇന്ന് രാത്രി കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലാണ് സംസ്കാരം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News