തൃശൂരിൽ ടി.എൻ പ്രതാപനെ തോൽപ്പിക്കാൻ ശ്രമിച്ചു; ഡിസിസി സെക്രട്ടറിക്കെതിരെ കോണ്‍ഗ്രസ് വിമതന്‍ കെ. ആര്‍ ഔസേപ്പ്

ബിജെപിയുമായി ചേര്‍ന്ന് ഭരിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തിയെന്ന വെളിപ്പെടുത്തലുമായി ഔസേപ്പ് രം​ഗത്തെത്തിയിരുന്നു

Update: 2025-12-29 09:59 GMT

തൃശൂർ: തൃശൂരിൽ ലോകസഭ തെരഞ്ഞെടുപ്പിൽ ടി.എൻ പ്രതാപനെ തോൽപ്പിക്കാൻ ഡിസിസി സെക്രട്ടറി ടി.എൻ ചന്ദ്രൻ പ്രവർത്തിച്ചുവെന്ന് മറ്റത്തൂരിലെ കോണ്‍ഗ്രസ് വിമതന്‍ കെ. ആര്‍ ഔസേപ്പ്. താൻ മണ്ഡലം ഭാരവാഹിയായിരുന്ന സമയത്ത് സജീവമായി പ്രവർത്തിച്ചു. എന്നാൽ അത്തരം പ്രവർത്തനങ്ങൾ വേണ്ടതില്ല എന്നായിരുന്നു ചന്ദ്രൻ്റെ നിലപാടെന്നും കെ. ആര്‍ ഔസേപ്പ്.

ബിജെപിയുമായി ചേര്‍ന്ന് ഭരിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തിയെന്ന വെളിപ്പെടുത്തലുമായി ഔസേപ്പ് രം​ഗത്തെത്തിയിരുന്നു. നേതാക്കള്‍ വീട്ടിലെത്തിയ ദൃശ്യങ്ങളും ഔസേപ്പ് പുറത്തുവിട്ടു. മറ്റത്തൂരില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവെച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പാനലില്‍ ജയിച്ച വാര്‍ഡ് മെമ്പര്‍മാരെ അയോഗ്യരാക്കും എന്ന് ഡിസിസി അന്ത്യശാസന നല്‍കി.

Advertising
Advertising

ഇരുപത്തിമൂന്നാം തീയതി രാത്രി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പി. എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ തുടങ്ങിയവര്‍ വീട്ടിലെത്തി പിന്തുണ തേടിയതിന്റെ ദൃശ്യങ്ങളാണ് ഔസേപ്പ് പുറത്തുവിട്ടത്. അംഗങ്ങളുടെ പിന്തുണ തുല്യമായിരിക്കെ എങ്ങനെ ഭരണം പിടിക്കുമെന്ന ചോദ്യത്തിന് ബിജെപി പിന്തുണയ്ക്കുമെന്നാണ് നേതാക്കള്‍ മറുപടി നല്‍കിയതെന്ന് കെ. ആര്‍ ഔസേപ്പ് വെളിപ്പെടുത്തി.

മറ്റത്തൂരില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്‍് സ്ഥാനങ്ങള്‍ രാജിവെച്ചില്ലെങ്കില്‍ അയോഗ്യരാക്കാന്‍ നടപടി തുടങ്ങുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പറഞ്ഞു. മറ്റത്തൂരില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും വ്യക്തമാക്കി.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News