തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സ്; തിരുവനന്തപുരം ഡിസിസിയില്‍ വാര്‍ റൂം തുടങ്ങി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുക ലക്ഷ്യം

Update: 2025-01-31 02:09 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പ്പറേഷനായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുക എന്ന ലക്ഷ്യവുമായി ഡിസിസി ആസ്ഥാനത്ത് വാര്‍റൂം തുടങ്ങി. മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട നേതാക്കളെ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ പിടിക്കാന്‍ വമ്പന്‍ പദ്ധതികളാണ് കോൺ​ഗ്രസ് ആസൂത്രണം ചെയ്യുന്നത്. നിലവില്‍ 100 വാര്‍ഡുള്ള കോര്‍പ്പറേഷനില്‍ വെറും 10 വാര്‍ഡ് മാത്രമാണ് യുഡിഎഫിന്റെ കൈയ്യിലുള്ളത്. പ്രതിപക്ഷ സ്ഥാനം പോലുമില്ലാത്ത അവസ്ഥ. അതിനാലാണ് കെപിസിസി ഭാരവാഹികളെയും മുന്‍ എംഎല്‍എമാരെയും സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നത് സജീവ ചര്‍ച്ചയിലുള്‍പ്പെടുത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ജില്ലയിലെ നേതാക്കളുമായി വിശദ ചര്‍ച്ച നടത്തിയിട്ടുണ്ട്. മുന്‍ എംഎല്‍എമാരില്‍ ഒരാളെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നതാണ് ചര്‍ച്ച.

തിരുവനന്തപുരത്ത് ശക്തമായ പോരാട്ടം കാഴ്ചവെക്കാനായി പ്രധാന നേതാക്കള്‍ക്ക് കെപിസിസി ചുമതല നല്‍കിയിട്ടുണ്ട്. ദക്ഷിണ മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷ് എംപിക്കാണ്. ജില്ലാ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ജില്ലയിലെ സംഘടനാകാര്യ ചുമതല കെ.പി ശ്രീകുമാറിനും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേല്‍നോട്ടം പി.സി വിഷ്ണുനാഥ് എംഎല്‍എക്കാണ്. വാര്‍ റൂം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വിശദ പദ്ധതികള്‍ കൊണ്ടുവരാനാണ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News