'സഭയിൽ വരണമോയെന്ന് രാഹുലിന് സ്വയം തീരുമാനിക്കാം'; സസ്പെൻഷൻ സ്പീക്കറെ അറിയിക്കാൻ കോൺഗ്രസ്
രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവരിൽ നിന്ന് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സസ്പെൻഷൻ സ്പീക്കറെ അറിയിക്കാൻ കോൺഗ്രസിൽ ആലോചന. അന്തിമ തീരുമാനം ഉടനെടുക്കും. രാഹുൽ സഭയിൽ വരുന്നതിൽ സ്വന്തം നിലയ്ക്ക് തീരുമാനിക്കട്ടെ എന്നാണ് നേതൃത്വത്തിന്റെ നിലപാട്. പാർട്ടി സസ്പെൻഡ് ചെയ്തതാണ്, അതിനാൽ രാഹുലിന് സ്വന്തം നിലയ്ക്ക് തീരുമാനിക്കാം. ഇപ്പോഴത്തെ നടപടി സ്പീക്കറെ അറിയിക്കേണ്ടി വരുമെന്ന് വിലയിരുത്തൽ.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ കൂടുതൽ തെളിവ് തേടി ക്രൈംബ്രാഞ്ച്. ഇരകളിൽ നിന്ന് മൊഴിയെടുത്ത് കേസെടുക്കാന്നുള്ള ശ്രമം തുടരുകയാണ്. രാഹുലിനെതിരെ പരാതി നൽകാൻ ഇവർ തയ്യാറായിട്ടില്ല. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന നിലപാടിലാണ് ആരോപണം ഉന്നയിച്ചവർ. രാഹുലിനെതിരെ നടി മൊഴി നൽകിയിരുന്നു. നടിയുടെ മൊഴി പരാതിയാക്കാനാകുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.