'മനഃപൂർവ്വം തോൽപ്പിച്ചു'; സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പരാതിയുമായി താരം
മൂന്നു റൗണ്ടിലും മുന്നിട്ട് നിന്നിട്ടും തോൽപ്പിച്ചെന്നാണ് പരാതി
Update: 2025-10-27 09:10 GMT
തിരുവനന്തപുരം:സംസ്ഥാന കായിക മേളയുടെ ബോക്‌സിങിൽ മനഃപൂർവ്വം തോൽപ്പിച്ചു എന്ന പരാതിയുമായി കാസർകോട് ജില്ലയിലെ താരം. 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ശിവനന്ദ മനോജാണ് പരാതി നൽകിയത്. മത്സരത്തിന്റെ ദൃശ്യങ്ങളും പരാതിയോടൊപ്പം കൈമാറി.
മൂന്നു റൗണ്ടിലും മുന്നിട്ട് നിന്നിട്ടും തോൽപ്പിച്ചെന്നാണ് പരാതി. ഫൈനൽ മത്സരം വീണ്ടും നടത്തണമെന്നാണ് വിദ്യാർഥിയുടെ ആവശ്യം. വിദ്യാർഥിനി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മത്സരത്തിന്റെ മെഡൽ വിതരണം നിർത്തിവച്ചിട്ടുണ്ട്.