കെ.എസ്.ആര്‍.ടി.സിയിലെ നിര്‍മ്മാണ അഴിമതി; ചീഫ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

1.39 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായതായാണ് കണ്ടെത്തല്‍. അപാകതകള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും കരാറുകാരന് തുക അനുവദിച്ചു നല്‍കിയതില്‍ അഴിമതി നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Update: 2021-10-20 13:26 GMT
Editor : abs | By : Web Desk

കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മാണത്തിലെ ക്രമക്കേടില്‍ ചീഫ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. സിവില്‍ വിഭാഗം മേധാവി അര്‍ ഇന്ദുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എഞ്ചിനിയര്‍ കരാറുകാരെ വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തി.

എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ധനകാര്യ പരിശോധന വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഇത് തെളിയുകയും ചെയ്തു. 1.39 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായതായാണ് കണ്ടെത്തല്‍. അപാകതകള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും കരാറുകാരന് തുക അനുവദിച്ചു നല്‍കിയതില്‍ അഴിമതി നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന് കൈമാറി. തുടര്‍ന്നാണ് ആര്‍.ഇന്ദുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയായത്.

ഹരിപ്പാട് , തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ ഡിപ്പോ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളിലും ചീഫ് എന്‍ജിനീയര്‍ ഇന്ദു ഗുരുതരമായ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവുമുണ്ടാകും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News