മതിയായ രേഖകളില്ലാതെ ലോൺ നൽകുന്നു; തൃശൂർ നടത്തറയിലെ സഹകരണ സംഘങ്ങളിൽ വൻ അഴിമതി ആരോപണം

നടത്തറ പഞ്ചായത്തിലും സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കും കീഴിൽ വരുന്ന സഹകരണ സംഘങ്ങളിലാണ് അഴിമതി ആരോപണമുയർന്നത്‌

Update: 2025-09-11 03:41 GMT

തൃശൂർ: തൃശൂർ നടത്തറ പഞ്ചായത്തിലും സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കും കീഴിൽ വരുന്ന 7 സഹകരണ സംഘങ്ങളിൽ വൻ അഴിമതി എന്ന് ആരോപണം. നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനാണ് ആരോപണവുമായി രംഗത്തുവന്നത്.

മതിയായ രേഖകൾ ഇല്ലാതെ ലോൺ നൽകുന്നതായും, പണയം വെച്ച സ്വർണം മറ്റു ബാങ്കുകളിലേക്ക് മാറ്റി പണയം വയ്ക്കുന്നതായും ചട്ടം ലംഘിച്ച് ഭൂമി വാങ്ങുന്നതായും നിബിൻ ആരോപിച്ചു. പാർട്ടി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാറാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും നിബിൻ പറയുന്നു.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News