കെ കെ ലതികയെ മർദിച്ചെന്ന കേസ്; രണ്ട് എം.എൽ.എമാർക്ക് വാറന്റ്

നിയമസയില്‍ കൈയാങ്കളി നടന്ന ദിവസം കൈയേറ്റം ചെയ്തെന്നാണ് പരാതി.

Update: 2022-09-14 08:11 GMT

തിരുവനന്തപുരം: എം.എൽ.എ ആയിരുന്ന കെ.കെ ലതികയെ മർദിച്ചെന്ന കേസിൽ രണ്ട് മുൻ എം.എൽ.എമാർക്ക് വാറന്റ്. കോൺഗ്രസ് നേതാക്കളായ മുൻ കഴക്കൂട്ടം എം.എൽ.എ എം.എ വാഹിദ്, പാറശാല എം.എൽ.എയായിരുന്ന എ.ടി ജോർജ് എന്നിവർക്കാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്.

നിയമസഭയിലെ കൈയാങ്കളിക്കിടെയാണ് കുറ്റ്യാടി എം.എൽ.എയായിരുന്ന കെ.കെ ലതികയ്ക്ക് മർദനമേറ്റിരുന്നത്. കെ.കെ ലതിക തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ പരാതിയിലാണ് മുൻ എം.എൽ.എമാർക്കെതിരെ കോടതി കേസെടുത്തിരുന്നത്.

നിയമസയില്‍ കൈയാങ്കളി നടന്ന ദിവസം തന്നെ കൈയേറ്റം ചെയ്തെന്നാണ് പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ്. നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കുള്ള പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച അതേ ദിവസമാണ് ഈ വാറന്റ് എന്നതാണ് ശ്രദ്ധേയം.

2015 മാര്‍ച്ച് 13നാണ് ഇടതുപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചതും ഇതിനിടെ ലതികയ്ക്ക് മർദനമേറ്റതും. അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം.

ഈ കേസിൽ കറ്റപത്രം വായിച്ചു കേള്‍ച്ചതിനു പിന്നാലെ പ്രതികൾ കുറ്റം നിഷേധിച്ചു. മന്ത്രി വി. ശിവന്‍കുട്ടി അടക്കം അഞ്ച് പ്രതികളാണ് ഇന്ന് കോടതിയിൽ ഹാജരായത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഹാജരായില്ല. കേസ് സെപ്തംബർ 26ന് വീണ്ടും പരി​ഗണിക്കും. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News