കെഎസ്‌യു നേതാക്കളെ മർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർക്കെതിരെ കേസെടുക്കാമെന്ന് കോടതി

ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം

Update: 2023-12-23 13:02 GMT

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്-കെഎസ്‌യു നേതാക്കളെ മർദിച്ചതിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

പൊലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണ് സുരക്ഷാ ഉദ്യോദസ്ഥർ നിയമം മറികടന്നു മർദിച്ചതെന്ന വാദം പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. മർദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ്‌, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് കോടതി നിർദേശം.

Advertising
Advertising

ഈ മാസം 15നായിരുന്നു ആലപ്പുഴയിൽ നവകേരള പര്യടനം. ഇതിനിടയിൽ പ്രതിഷേധപ്രകടനവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകനുമടക്കം പൊതിരെ തല്ലുന്ന അവസ്ഥയുണ്ടായി. അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് തലയിലടക്കം സാരമായി പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപിനെതിരെ അടക്കം കേസ് കൊടുത്തിരുന്നെങ്കിലും കേസ് കൊടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്നാണ് എ.ഡി തോമസ്, അജയ് ജ്യുവൽ എന്നിവർ കോടതിയെ സമീപിച്ചത്.

Full View

പൊലീസ് കസ്റ്റഡിയിലുള്ളവർക്ക് നേരെ അക്രമമുണ്ടായി എന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചതും. സംഭവത്തിൽ സൗത്ത് പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News