കോട്ടയത്ത് വാക്‌സിനെടുക്കാൻ വന്നവർ തമ്മിൽ ഉന്തും തള്ളും

പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്

Update: 2021-04-21 06:27 GMT
Editor : abs | By : Web Desk

കോട്ടയം: കോട്ടയം ബേക്കർ സ്‌കൂളിൽ കോവിഡ് വാക്‌സിൻ ടോക്കണെടുക്കാൻ ആളുകളുടെ ഉന്തും തള്ളും. വാക്‌സിനെടുക്കാൻ ടോക്കൺ നൽകാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുണ്ടായത്. പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. നേരത്തെ, രണ്ടാം ഘട്ട വാക്‌സിനെടുക്കാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് വാക്‌സിൻ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. ആളുകൾ ക്യാമ്പുകളിലെത്തി മടങ്ങിപ്പോകുന്ന സാഹചര്യവുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉള്ള വാക്‌സിന്റെ എണ്ണമനുസരിച്ച് ടോക്കൺ കൊടുക്കാം എന്ന് അധികൃതർ തീരുമാനിച്ചത്.

അതിനിടെ, സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ രൂക്ഷമായി. വാക്‌സിനില്ലാത്തതിനാൽ പല ക്യാമ്പുകളും നിർത്തിയിട്ടുണ്ട്. വാക്‌സിനേഷൻ നടപടികളിൽ ഏകോപനമില്ലെന്നും പരാതിയുണ്ട്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News