'കെ.വി തോമസിനെ പ്രചാരണത്തിന് എത്തിച്ചത് കോട്ടമുണ്ടാക്കി': തൃക്കാക്കര തോൽവിയിൽ കടുത്ത വിമർശനവുമായി സി.പി.ഐ

കോൺഗ്രസിൽ എല്ലാ പരിഗണനയും ലഭിച്ച വ്യക്തി ഇത്തരം നിലപാടെടുക്കമ്പോൾ കോൺഗ്രസുകാർക്ക് വാശിയുണ്ടാവുന്നത് സ്വാഭാവികമാണെന്നും പ്രകാശ് ബാബു

Update: 2022-06-04 12:14 GMT

തിരുവനന്തപുരം: കെ.വി തോമസിനെ തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തിച്ചത് എൽ.ഡി.എഫിന് കോട്ടമുണ്ടാക്കിയെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു.

കോൺഗ്രസിൽ എല്ലാ പരിഗണനയും ലഭിച്ച വ്യക്തി ഇത്തരം നിലപാടെടുക്കുമ്പോൾ കോൺഗ്രസുകാർക്ക് വാശിയുണ്ടാവുന്നത് സ്വാഭാവികമാണെന്നും പ്രകാശ് ബാബു മീഡിയവണിനോട് പറഞ്ഞു.

മണ്ഡലം മനസിലാക്കാതെ പ്രചാരണം നടത്തിയതാണ് എൽ.ഡി.എഫിന് തൃക്കാക്കര തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നതിന് കാരണമായതെന്ന് സിപിഐ നേരത്തെ വിലയിരുത്തിയിരുന്നു. പ്രചരണത്തിലുടനീളം അമിതാവേശം കാട്ടിയത് ആപത്തായി. തോൽവി സി.പി.എം പരിശോധിക്കണമെന്ന നിലപാടാണുള്ളതെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.   

Advertising
Advertising

അതേസമയം തോല്‍വി വിശദമായി പരിശോധിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും ബൂത്ത് തലത്തില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടാതിരുന്നത് വിശദമായി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. 

More To Watch...

Full View
Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News