സംസ്ഥാനത്ത് തുടര്‍ഭരണ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.

Update: 2021-04-16 09:35 GMT
Editor : ubaid | Byline : Web Desk

സംസ്ഥാനത്ത് തുടര്‍ഭരണ സാധ്യതയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. എല്‍.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 15-20 സീറ്റുകള്‍ അധികമായി 80-100 സീറ്റുകള്‍ ലഭിക്കും. യു.ഡി.എഫിലേക്ക് ബി.ജെ.പി വോട്ടുകള്‍ പോകാനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ പലയിടത്തും ബി.ജെ.പി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റാലികള്‍ യു.ഡി.എഫിന് ഗുണം ചെയ്തെന്നും എന്നാല്‍ ഇത് യു.ഡി.എഫിന് അഭികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കിയില്ലെന്നും വിലയിരുത്തലുണ്ടായി.ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News