ഏക സിവിൽകോഡ് എപ്പോൾ നടപ്പാക്കണം എന്നതിൽ മാത്രമാണ് സി.പി.എമ്മിനും ബി.ജെ.പിക്കും അഭിപ്രായ വ്യത്യാസം: എം.കെ മുനീർ

സെമിനാറിൽനിന്ന് ലീഗ് വിട്ടുനിൽക്കുന്നതിന്റെ കാരണം സാദിഖലി തങ്ങൾ വ്യക്തമാക്കിയതാണ്. അത് ആവർത്തിക്കേണ്ട കാര്യമില്ലെന്നും മുനീർ പറഞ്ഞു.

Update: 2023-07-15 04:03 GMT

കോഴിക്കോട്: ഏക സിവിൽകോഡിൽ ബി.ജെ.പിയുടെ ബി ടീമായാണ് സി.പി.എം പ്രവർത്തിക്കുന്നതെന്ന് എം.കെ മുനീർ എം.എൽ.എ. ഏക സിവിൽകോഡിൽ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ അഭിപ്രായമാണ്. എപ്പോൾ നടപ്പാക്കണമെന്നതിൽ മാത്രമാണ് അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സെമിനാറിൽ ബി.ഡി.ജെ.എസ് അംഗം പങ്കെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുനീർ.

സെമിനാറിൽനിന്ന് ലീഗ് വിട്ടുനിൽക്കുന്നതിന്റെ കാരണം സാദിഖലി തങ്ങൾ വ്യക്തമാക്കിയതാണ്. അത് ആവർത്തിക്കേണ്ട കാര്യമില്ലെന്നും മുനീർ പറഞ്ഞു. സമസ്ത സെമിനാറിൽ പങ്കെടുക്കുമ്പോഴും എസ്.എം.എഫ് നേതാക്കൾ സി.പി.എമ്മിനെ വിമർശിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സമസ്തയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമസ്ത നേതാക്കളോട് ചോദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News