തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി

നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം

Update: 2024-12-11 12:08 GMT
Editor : ശരത് പി | By : Web Desk

ആലപ്പുഴ: തദ്ദേശ ഉപ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി. സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത്. എസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തന്റെ കൈവെട്ടി മാറ്റി, ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് പറഞ്ഞ സജിത്ത്, തന്റെ കൈ വെട്ടി മാറ്റിയ പോപ്പുലർ ഫ്രണ്ട് നേതാവിനെ പാർട്ടി അംഗത്വം നൽകി സംരക്ഷിക്കുന്നു എന്ന് വിമർശനമുന്നയിച്ചു. പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ നിൽക്കുന്ന വാർഡ് കോൺഗ്രസിന് നൽകുന്നുവെന്നും പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് യുഡിഎഫിനെ ജയിപ്പിക്കുന്നു വിമർശനമുയർന്നു.

Advertising
Advertising

ഏരിയാ സെക്രട്ടറിക്കെതിരെയും മുൻ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം രൂക്ഷ വിമർശനമുയർത്തി. ഷാപ്പുകൾ ലേലത്തിന് പിടിച്ച് ഏരിയ സെക്രട്ടറി ലക്ഷങ്ങൾ കൊയ്യുന്നുവെന്നും അദേഹം ആരോപണമുന്നയിച്ചു. സിപിഎം കായംകുളം ഏരിയ സമ്മേളനത്തിനു മുൻപാണ് പൊട്ടിത്തെറി.

വാർത്ത കാണാം- 

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News