കസ്റ്റഡിയിലെടുത്ത നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പേട്ട പൊലീസ് സ്റ്റേഷനിൽ സി.പി.എം നേതാക്കളുടെ അതിക്രമം

തട്ടുകടയിലെ പ്രശ്നത്തെ തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്

Update: 2023-04-04 08:18 GMT

തിരുവനന്തപുരത്ത് പേട്ട പൊലീസ് സ്റ്റേഷനിൽ സി.പി.എം നേതാക്കളുടെ അതിക്രമം

തിരുവനന്തപുരം: പേട്ട പോലീസ് സ്റ്റേഷനിൽ സി.പി.എം നേതാക്കളുടെ പരാക്രമം. കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു നേതാക്കൾ പോലീസുകാരോട് തട്ടിക്കയറിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി രതീഷ് ഉൾപ്പെടെ അ‍ഞ്ച് പേർക്കെതിരെ കേസെടുത്തു.

തട്ടുകടയിലെ പ്രശ്നത്തെ തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കറി കുറഞ്ഞുപോയതിനെ ചൊല്ലിയായിരുന്നു തർക്കം. പിന്നാലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പോലീസ് സ്റ്റേഷനിലെത്തി. കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട സംഘം പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.

Advertising
Advertising

തട്ടുകടക്കാർക്ക് പരാതി ഇല്ലാത്തതിനാൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ് എടുത്തിട്ടില്ല. പക്ഷേ സ്റ്റേഷനിലെ പാറാവുകാരന്റെ പരാതിയിൽ രതീഷിനെതിരെയും കണ്ടാലറിയാവുന്ന അ‍ഞ്ച് പേർക്കെതിരെയും കേസെടുത്തു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News