Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മലപ്പുറം: മലപ്പുറം തെന്നലയിൽ സിപിഎം ലോക്കൽ സെക്രട്ടറി സ്ത്രീകളെ അധിക്ഷേപിച്ചതായി പരാതി. തെന്നല പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.വി സയ്യിദ് അലി മജീദിനെതിരെയാണ് പരാതി. കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ ലീഗ് കാഴ്ചവെക്കുന്നു എന്ന തരത്തിലുള്ള പരാമർശമാണ് സയ്യിദ് അലി മജീദ് നടത്തിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി ഇയാൾ ലോക്കൽ സ്ക്രട്ടറി സ്ഥാനത്ത് നിന്ന് നിലവിൽ മാറിയിട്ടുണ്ട്.
വിജയാഹ്ലാദ പ്രകടനത്തിനിടെ മൈക്കിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു എന്നാണ് വനിത ലീഗും യൂത്ത് ലീഗും പരാതി നൽകിയത്. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ വനിതാ ലീഗിനെ മാത്രമല്ല പാണക്കാട്ടെ തങ്ങൾമാരെ വരെ പറയുമെന്നും കെ.വി സയ്യിദ് അലി പറഞ്ഞു.