എസ്.ടി പ്രമോട്ടർക്ക് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

കോളനികളിലുള്ളവർക്ക് മഴക്കെടുതി കിറ്റ് പാർട്ടി അറിയാതെ വിതരണം ചെയ്തതിനാണ് പാലക്കാട് അയിലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്

Update: 2021-11-16 07:29 GMT

പാലക്കാട് അയിലൂർ പഞ്ചായത്തിലെ ആദിവാസി കോളനിയിലെ എസ്.ടി പ്രമോട്ടർക്ക് സി.പി.എം. ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. കോളനികളിലുള്ളവർക്ക് മഴക്കെടുതി കിറ്റ് , പാർട്ടി അറിയാതെ വിതരണം ചെയ്തതിനാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ജി സജിത്ത് കുമാർ എസ്.ടി പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പാർട്ടി അറിയാതെ കിറ്റ് നൽകിയാൽ ജോലി കളയുമെന്നായിരുന്നു സജിത്തിന്‍റെ ഭീഷണി. ഭീഷണിയിൽ പരാതിയില്ലെന്ന് മണികണ്ഠൻ പറഞ്ഞു.

അയിലൂർ പഞ്ചായത്തിലെ 3 ആദിവാസി കോളനികളിലാണ് പട്ടികവർഗ വകുപ്പ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. ഇതിൽ കോൺഗ്രസ് മെമ്പറുടെ വാർഡും ഉൾപ്പെടുന്നു. ഇതിൽ പ്രകോപിതനായാണ് ലോക്കൽ സെക്രട്ടറി വി. ജി സജിത്ത് കുമാർ ഭീഷണി മുഴക്കിയത്. പ്രമോട്ടറാക്കിയത് പാർട്ടിയാണെന്നും പാർട്ടി അറിയാതെ എന്തെങ്കിലും ചെയ്താൽ വട്ടപ്പൂജ്യമാക്കുമെന്നുമാണ് ഭീഷണി. പാർട്ടി മെമ്പറായതിനാൽ ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി നല്‍കില്ലെന്നായിരുന്നു എസ്.ടി പ്രമോട്ടർ മണികണ്ഠന്‍റെ പ്രതികരണം.

പാർട്ടിക്ക് പരാതി നൽകിയതായാണ് വിവരം. സർക്കാർ നൽകുന്ന സഹായങ്ങൾ തങ്ങളുടെതാക്കി മാറ്റുന്നതിനാണ് സി.പി.എം ശ്രമമെന്ന് കോൺഗ്രസ് കുറ്റപെടുത്തി. അയിലൂരിലെ സി.പി.എം വിഭാഗീയതയുടെ തുടർച്ചയാണ് എസ്.ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തിയതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News