എടക്കാട് ഏരിയാ സമ്മേളനം; മൈലാഞ്ചിയിടൽ മത്സരവുമായി സിപിഎം

മെഗാ ഒപ്പന, ദഫ്മുട്ട്, ഗാനമേള, ഡാൻസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

Update: 2021-11-13 10:42 GMT

സിപിഎം എടക്കാട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിക്കുന്നു. മുഴപ്പിലങ്ങാട് ലോക്കൽ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ മാസം 16ന് പാച്ചാക്കര ചിൽഡ്രൻസ് പാർക്കിൽ വെച്ചാണ് മത്സരം.

മെഗാ ഒപ്പന, ദഫ്മുട്ട്, ഗാനമേള, ഡാൻസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. വനിത കമ്മീഷൻ അംഗം ഷാഹിദാ കമാൽ, എം.കെ മുരളി എന്നിവരും പരിപാടിയിൽ സംഘടിപ്പിക്കും.

23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കിയ ശേഷം സിപിഎം ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മാർച്ചിൽ എറണാകുളത്താണ് സംസ്ഥാന സമ്മേളനം, പാർട്ടി കോൺഗ്രസ് ഏപ്രിലിൽ കണ്ണൂരിൽ നടത്താനാണ് തീരുമാനം.

Advertising
Advertising






 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News