ലൈംഗികാരോപണ പരാതിയിൽ അച്ചടക്കനടപടി നേരിട്ട എൻ.വി വൈശാഖനെ സിപിഎം ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന വൈശാഖനെ സിപിഎം ഏരിയാ കമ്മിറ്റി അം​ഗമായാണ് തിരിച്ചെടുക്കുന്നത്

Update: 2025-10-25 15:58 GMT

തൃശൂർ: സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് അച്ചടക്കനടപടി നേരിട്ട എൻ.വി വൈശാഖനെ സിപിഎം ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് വൈശാഖനെതിരെ നടപടിയെടുത്തത്. സിപിഎം കൊടകര ഏരിയാ കമ്മിറ്റി അംഗമായാണ് തിരിച്ചെടുത്തത്.

പാർട്ടിയുടെ അന്വേഷണത്തിൽ വൈശാഖൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ മുഖമായിരുന്നു വൈശാഖൻ. അതിനിടെയാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News