സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത്

ഇത്തവണ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ വെച്ച് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു

Update: 2021-08-14 13:45 GMT
Editor : Nidhin | By : Web Desk

പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത് നടക്കും.  ജനുവരിയിൽ ജില്ലാ സമ്മേളനങ്ങള്‍ നടക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം തന്നെ ആരംഭിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എറണാകുളവും കൊല്ലവും അവസാന പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ എറണാകുളം തെരഞ്ഞെടുക്കുകയായിരുന്നു.

തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതി യോഗത്തിലായിരിക്കും കോവിഡ് പശ്ചാത്തലത്തിൽ ഏത് രീതിയിൽ സമ്മേളനങ്ങൾ നടത്തണം എന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുക. ആള്‍ക്കൂട്ടമുണ്ടാകുന്ന രീതിയിലുള്ള സമ്മേളനങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന.

Advertising
Advertising

ഇത്തവണ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ വെച്ച് നടത്തുമെന്ന് നേരത്ത അറിയിച്ചിരുന്നു. ഒമ്പത് വർഷത്തിന് ശേഷമാണ് കേരളത്തിൽ വെച്ച് പാർട്ടി കോൺഗ്രസ് നടക്കാൻ പോകുന്നത്. 2012ൽ കോഴിക്കോട് നഗരത്തിൽ വെച്ചായിരുന്നു 20-ാം പാർട്ടി കോൺഗ്രസ്. 2018ൽ ഹൈദരാബാദിൽ വെച്ചായിരുന്നു 22-ാം പാർട്ടി കോൺഗ്രസ് നടന്നത്.

ഈ വർഷം ഏപ്രിലിൽ നടക്കാനിരുന്ന 23-ാം പാർട്ടി കോൺഗ്രസ് കോവിഡ് പ്രതിസന്ധിയും കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പുകളും കണക്കിലെടുത്താണ് 2022 ലേക്ക് നീട്ടിയത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News