എസ്.എഫ്.ഐ വിവാദങ്ങളിൽ സി.പി.എമ്മിന് അതൃപ്തി; രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്ന് വിമർശനം

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകും.

Update: 2023-06-30 06:19 GMT

തിരുവനന്തപുരം: എസ്.എഫ്.ഐ നേതൃത്വം നിരന്തരമായി വിവാദങ്ങളിൽ അകപ്പെടുന്നതിൽ സി.പി.എമ്മിന് അതൃപ്തി. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധിക്കുകയാണ് പാർട്ടിയുടെ ചുമതല. അതിൽനിന്ന് മാറി എസ്.എഫ്.ഐയെ പ്രതിരോധിക്കേണ്ട സ്ഥിതിയിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ളവർക്ക് കടുത്ത അതൃപ്തിയുണ്ട്.

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാവും. എസ്.എഫ്.ഐക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ അഴിച്ചുപണി നടത്തുന്നതിനെ കുറിച്ചും നേതൃത്വം ആലോചിക്കുന്നുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News