'കൊല്ലം കോട്ടയിൽ' എൽഡിഎഫ് മൂന്നാമത്;മുന്നേറി യുഡിഎഫ്
കൊല്ലം കോര്‍പറേഷനില്‍ ഫലമറിഞ്ഞ 33 ഡിവിഷനുകളിൽ എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്
Update: 2025-12-13 10:55 GMT
കൊല്ലം: കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഫലമറിഞ്ഞ 33 ഡിവിഷനുകളിൽ യുഡിഎഫിന് വൻ മുന്നേറ്റം.16 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. എന്നാൽ എൽഡിഎഫ് ഏഴിടങ്ങളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള എൻഡിഎ ഒമ്പത് ഇടങ്ങളിൽ വിജയം സ്വന്തമാക്കി.ആക്കോലി ഡിവിഷനിൽ യു ഡി എഫ് സ്ഥാനാർത്ഥി അസൈൻ പള്ളിമുക്ക് വിജയിച്ചു . കോളേജ് ഡിവിഷനിൽ യു ഡി എഫ് സ്ഥാനാർത്ഥ അനിൽകുമാർ വിജയിച്ചു.ചാത്തിനാംകുളത്ത് എസ് ഡി പി ഐ സ്ഥാനാർത്ഥി നാസർ വിജയിച്ചു.
അതേസമയം, കൊല്ലം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ലീഡ് നിലനിർത്തി. 20 ഇടത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ഏഴിടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്.