വധഗൂഢാലോചനാക്കേസ്: സായ്ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

നാളെ കൊച്ചിയിലെ ഓഫീസിലെത്തണമെന്നാണ് നിർദേശം. സായി ശങ്കറിന്റെ കോഴിക്കോട് കാരന്തൂരിലെ വീട്ടിൽ കൊച്ചിയിൽ നിന്നുള്ള സംഘം പരിശോധന നടത്തുകയാണ്

Update: 2022-03-17 06:16 GMT

ദിലീപ് പ്രതിയായ വധഗൂഢാലോചനാക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ  ഐടി വിദഗ്ധൻ സായി ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ്. നാളെ കൊച്ചിയിലെ ഓഫീസിലെത്തണമെന്നാണ് നിർദേശം. സായി ശങ്കറിന്റെ കോഴിക്കോട് കാരന്തൂരിലെ വീട്ടിൽ കൊച്ചിയിൽ നിന്നുള്ള സംഘം പരിശോധന നടത്തുകയാണ്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സായി ശങ്കറിന് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വാദം.

കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. സായി ശങ്കറിന്റെ കാരപ്പറമ്പിലുള്ള രണ്ട് ഫ്ലാറ്റിലും ഭാര്യയുടെ ബുട്ടീക്കിലുമാണ് പരിശോധന. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. എന്നാൽ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News