സിഎസ്ആർ തട്ടിപ്പ്: കോട്ടയത്തും വ്യാപക പരാതി

സ്കൂട്ടറുകൾ, തയ്യൽ മെഷീനുകൾ എന്നിവ പകുതി വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി

Update: 2025-02-05 16:09 GMT

കോട്ടയം : സിഎസ്ആർ ഫണ്ടിന്റെ പേരിലുള്ള തട്ടിപ്പിൽ കോട്ടയത്തും വ്യാപക പരാതി. അഞ്ച് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തത്.

പാമ്പാടി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പൊൻകുന്നം സ്റ്റേഷനുകളിലാണ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊൻകുന്നം സ്റ്റേഷനിൽ രണ്ട് കേസുകളും മറ്റു സ്റ്റേഷനുകളിൽ ഓരോന്ന് വീതവുമാണ് കേസുകൾ. സ്കൂട്ടറുകൾ, തയ്യൽ മെഷീനുകൾ എന്നിവ പകുതി വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഈരാറ്റുപേട്ടയിൽ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ കൺവെൻഷൻ സംഘടിപ്പിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വരുന്നുണ്ട്. കൂടുതൽ പരാതികൾ വരുന്നതനുസരിച്ച് കേസുകൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News