അനന്തുവിന്‍റെ പരിപാടികളിലെ ഉദ്ഘാടകൻ; ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ സംശയനിഴലിൽ

അനന്തുകൃഷ്ണന്‍റെ പരിപാടികളിൽ ഉദ്ഘാടകനായത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ രാധാകൃഷ്ണനായിരുന്നു

Update: 2025-02-06 06:22 GMT

കൊച്ചി: ഓഫര്‍ തട്ടിപ്പില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍റെ പങ്ക് എന്തെന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നു. സംസ്ഥാനത്തുടനീളം അനന്തുകൃഷ്ണന്‍റെ പരിപാടികളിൽ ഉദ്ഘാടകനായത്  ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ രാധാകൃഷ്ണനായിരുന്നു. സൈന്‍ എന്ന സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു പരിപാടികള്‍ നടന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയാണെന്ന പ്രചാരണവും ഉണ്ടായി. അതിനിടെ രാധാകൃഷ്ണന്‍ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണും.

അതേസമയം ഓഫർ തട്ടിപ്പില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സായ് ട്രെസ്റ്റ് ചെയർമാന്‍ കെ.എന്‍ ആനന്ദ കുമാർ പറഞ്ഞു. അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത്  കോൺഗ്രസ് നേതാവ് ലാലി വിന്‍സെന്‍റാണ്. എൻജിഒ കോൺഫെഡറേഷനിൽ നിന്ന് നേരത്തെ തന്നെ രാജിവെച്ചതാണ്. അനന്തു നടത്തുന്നത് തട്ടിപ്പാണെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നും ആനന്ദ കുമാർ മീഡിയവണിനോട് വ്യക്തമാക്കി.

വിവാദത്തിൽ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ട്. രാധാകൃഷ്ണനോട് നേതൃത്വം വിശദീകരണം തേടി. നേരിട്ട് വിശദീകരിക്കാനാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ നിർദേശം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News